സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ചിരിക്കവേ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചു; വിദ്യാര്‍ത്ഥിനിയുടെ കൈ അറ്റു
Updated: Nov 25, 2025, 09:56 IST
റോഡിലേക്ക് രണ്ട് പേരും വീണു. ഫാത്തിമയുടെ കൈക്ക് മുകളിലുടെ കെഎസ്‌ആർടിസി ബസ് കയറി ഇറങ്ങുകയായിരുന്നു.
തിരുവനന്തപുരം :വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആർടിസി ബസ് കയറി വിദ്യാർത്ഥിനിയുടെ കൈ അറ്റു. ബിഎസ്‍സി എം എല്‍ ടി വിദ്യാർത്ഥിയായ ഫാത്തിമ (19) യുടെ കൈയാണ് അറ്റ് പോയത്.ഫാത്തിമയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടർ കെഎസ്‌ആർടിസി ബസുമായി ഇടിക്കുകയായിരുന്നു.
റോഡിലേക്ക് രണ്ട് പേരും വീണു. ഫാത്തിമയുടെ കൈക്ക് മുകളിലുടെ കെഎസ്‌ആർടിസി ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദ്യാർത്ഥിനിയുടെ കൈ അറ്റുപോവുകയായിരുന്നു. ഫാത്തിമയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
tRootC1469263">.jpg)


