ആശുപത്രിയില്‍ നിന്ന് മടങ്ങും വഴി വാഹനാപകടം, കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
പാലോട് ഭാഗത്തേക്ക് പോയ കാർ വിതുരയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. ആനാട്, നാഗച്ചേരിയിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടമുണ്ടായത്.
കാർ യാത്രികരായ പാലോട് എക്സ് സർവീസ് കോളനി സ്വദേശികളായ 65 കാരൻ പ്രദീപ് കുമാർ, 74 കാരനായ സുരേഷ്, സുരേഷിന്‍റെ ഭാര്യ 65 കാരിയായ സുജാത, സുജാതയുടെ സഹോദരി 58 കാരിയായ സുനിത കെഎസ്‌ആർടിസി ബസ് യാത്രക്കാരി ആറ്റിങ്ങല്‍ മേലേ കടയ്ക്കാവൂർ സ്വദേശി 20 കാരിയായ തനിമ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
tRootC1469263">പാലോട് ഭാഗത്തേക്ക് പോയ കാർ വിതുരയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുരേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം.
കാർ നിയന്ത്രണം വിട്ട് ബസിന്‍റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തേക്ക് ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കാറിന്‍റെ മുൻവശം തകർന്നു. കാർ ഓടിച്ചിരുന്ന പ്രദീപ് കുമാറിന്‍റെ വാരിയെല്ലിന് പൊട്ടല്‍ ഉണ്ടായി. നെടുമങ്ങാട് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
.jpg)


