പാലക്കാട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ആളപായമില്ല

fire

തീയും പുകയും കണ്ടതോടെ ഡ്രൈവർ പെട്ടെന്നു ബസ് നിർത്തി.

പാലക്കാട്: പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തീയും പുകയും ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. തീയും പുകയും കണ്ടതോടെ ഡ്രൈവർ പെട്ടെന്നു ബസ് നിർത്തി.

പിന്നാലെ യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടത്തത്തിന് കാരണം.സംഭവ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ് ആദ്യം വെള്ളം ഒഴിച്ചും മറ്റും ബസിന്റെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.

പിന്നാലെ പട്ടാമ്പി അഗ്നനിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചു. അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടിരുന്നു. സംഭവത്തില്‍ കെഎസ്ആര്‍ടിസിയുടെ വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടക്കും.

Tags