മൈസൂരിന് സമീപം നഞ്ചന്‍ഗോഡില്‍ കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു
Dec 19, 2025, 09:05 IST
ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസാണ് പൂര്‍ണമായും കത്തിനശിച്ചത്.
മൈസൂരിന് സമീപം നഞ്ചന്‍ഗോഡില്‍ കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്കായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസാണ് പൂര്‍ണമായും കത്തിനശിച്ചത്.
ബസിലുണ്ടായിരുന്ന നാല്പതിലേറെ യാത്രകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാരെ ബസില്‍ നിന്ന് പുറത്തിറക്കാന്‍ സാധിച്ചത്. ബസിന് മുന്‍ഭാഗത്ത് തീ പടരുകയായിരുന്നു. യാത്രകാരുടെ ഫോണ്‍,പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകള്‍ അപകടത്തില്‍ കത്തിനശിച്ചു. യാത്രക്കാരെ മറ്റ് ബസുകളിലായി കയറ്റി വിട്ടു.
tRootC1469263">.jpg)


