തിരുവനന്തപുരം ബാലരാമപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചക്രങ്ങൾ ഇളകിമാറി ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

bustyre

 തിരുവനന്തപുരം: ബാലരാമപുരത്തിന് സമീപം മംഗലത്തുകോണത്ത് കെഎസ്ആർടിസി ബസിന്റെ പിൻചക്രങ്ങൾ ഇളകിമാറി. ഡ്രൈവർ ഉടൻതന്നെ ബസ് നിർത്തിയതിനാൽ വലിയൊരു അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. ഇന്നലെ ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേക്ക് പോയ ബസിന്റെ വീലുകളാണ് ഇളകി മാറിയത്.

മംഗലത്തുകോണം ജംഗ്ഷനിൽ നിർത്തിയ ശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ബ്രേക്ക് ചെയ്തപ്പോൾ വലിയ ശബ്ദം കേൾക്കുകയായിരുന്നു. ഡ്രൈവർ ഉടൻതന്നെ ബസ് വശത്തേക്ക് ഒതുക്കി നിർത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പിൻവശത്തെ വീലുകൾ ആക്സിലിൽ നിന്നും വേർപെട്ട നിലയിൽ കണ്ടെത്തിയത്. അപകടം തിരിച്ചറിഞ്ഞ ഉടൻ യാത്രക്കാരെ മറ്റ് വാഹനങ്ങളിലേക്ക് മാറ്റി കയറ്റിവിട്ടു. ബസിന്റെ കാലപ്പഴക്കമാണ് ഇത്തരമൊരു അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

tRootC1469263">

Tags