കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പാക്കാത്തതിനെതിരെ മഹിളാ മോർച്ച നടത്തിയ സമരം ‘മണ്ടത്തരം’ ; ബിജെപി കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

There are so many things for Kerala in the central budget..! BJP state president Rajeev Chandrasekhar rejected the criticism that Kerala was ignored in the budget.

 തിരുവനന്തപുരത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പാക്കാത്തതിനെതിരെ മഹിളാ മോർച്ച നടത്തിയ സമരത്തെതിരെ കടുത്ത വിമർശനം ഉയർന്നു. സർക്കാർ അധികാരമേൽക്കുന്നതിനുമുമ്പ് നടത്തിയ സമരം രാഷ്ട്രീയമായി തെറ്റായ സന്ദേശം നൽകിയെന്നും അത് മണ്ടത്തരമായിരുന്നുവെന്നുമാണ് നേതാക്കൾ വിലയിരുത്തിയത്. സമര തീരുമാനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിനെ ലക്ഷ്യമിട്ടായിരുന്നു പ്രധാന വിമർശനം.

കെ. സുരേന്ദ്രൻ, വി. മുരളീധരൻ, പി. സി. ജോർജ്,പത്മജ വേണുഗോപാൽ എന്നിവരടക്കമുള്ള നേതാക്കൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ ഏകോപനക്കുറവും സംഘടനാ വീഴ്ചകളും ചൂണ്ടിക്കാട്ടി. പല മണ്ഡലങ്ങളിലും ഇൻചാർജുമാരെ നിയമിക്കാത്തത് തിരിച്ചടിയായെന്നും, കുറഞ്ഞത് 15 സീറ്റുകളിൽ വിജയസാധ്യത ഉണ്ടായിരുന്നുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. അതേസമയം, തിരഞ്ഞെടുപ്പ് കാര്യങ്ങളിലെ ചില വീഴ്ചകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.

സീറ്റ് വിഭജനത്തിലും ക്രിസ്ത്യൻ ഔട്ട്‌റീച്ച് പ്രവർത്തനങ്ങളിലും പാളിച്ചയുണ്ടായതായി യോഗത്തിൽ വിലയിരുത്തി. ട്വന്റി20യ്ക്ക് ശക്തമായ മണ്ഡലങ്ങൾ വിട്ടുനൽകിയതിനെതിരെ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു. ക്രൈസ്തവ സഭകളെതിരായ പരാമർശങ്ങൾ തിരിച്ചടിയായെന്നും, തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ കൂടുതൽ ഏകോപനം ആവശ്യമായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പാർലമെന്ററി പാർട്ടി നേതാവിനെക്കുറിച്ച് ചർച്ച നടന്നില്ലെന്നും, അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.

Tags