ശബരിമല സീസണ്‍ ഒഴികെയുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ് വരുമാനം നേടി കെ എസ്ആര്‍ടിസി
Sep 2, 2026, 08:03 IST
ടിക്കറ്റ് ഇതര ഇനങ്ങളില്‍ ലഭിച്ച 83.74 ലക്ഷം രൂപ കൂടി ചേരുമ്പോള്‍ ഒറ്റദിവസത്തെ ആകെ വരുമാനം 11.66 കോടി രൂപയായി ഉയര്‍ന്നു.
ശബരിമല സീസണ്‍ ഒഴികെയുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ് വരുമാനം നേടി ചരിത്ര നേട്ടത്തില്‍ കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 31 തിങ്കളാഴ്ച ടിക്കറ്റ് വില്‍പനയിലൂടെ 10.82 കോടി രൂപയാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്.
ടിക്കറ്റ് ഇതര ഇനങ്ങളില്‍ ലഭിച്ച 83.74 ലക്ഷം രൂപ കൂടി ചേരുമ്പോള്‍ ഒറ്റദിവസത്തെ ആകെ വരുമാനം 11.66 കോടി രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ലഭിച്ച 10.19 കോടി രൂപയെന്ന സര്‍വകാല റെക്കോര്‍ഡാണ് കെഎസ്ആര്‍ടിസി ഇത്തവണ മറികടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 62.62 ലക്ഷം രൂപയുടെ അധിക വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ടിക്കറ്റ് വില്‍പ്പനയില്‍ 22.7 ശതമാനത്തിന്റെ വമ്പന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
.jpg)

