ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ കെഎസ്‌എഫ്‌ഇ ജീവനക്കാരി ടിപ്പര്‍ ലോറിയിടിച്ച്‌ മരിച്ചു

d

ഓഫീസില്‍ നിന്ന് ഇറങ്ങിയ ഷെഹ്ന ഭർത്താവിനോടൊപ്പം ബൈക്കില്‍ പിറകിലിരുന്ന് സഞ്ചരിക്കുകയായിരുന്നു. റോഡിലെ ചരലില്‍ കയറി ബൈക്കിന്റെ നിയന്ത്രണം തെറ്റിയപ്പോള്‍ ഷെഹ്ന

പാലക്കാട്: ഭർത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വാഹനാപകടത്തില്‍ കെഎസ്‌എഫ്‌ഇ ജീവനക്കാരി മരിച്ചു. തൃശൂർ‌ ചെമ്പുക്കാവ് കെഎസ്‌എഫ്‌ഇ ഓഫീസിലെ സ്പെഷ്യല്‍ ഗ്രേഡ് അസിസ്റ്റൻറ് കെ ഷെഹ്നയാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ചന്ദ്രനഗർ ജംഗ്ഷനിലാണ് അപകടം.

ഓഫീസില്‍ നിന്ന് ഇറങ്ങിയ ഷെഹ്ന ഭർത്താവിനോടൊപ്പം ബൈക്കില്‍ പിറകിലിരുന്ന് സഞ്ചരിക്കുകയായിരുന്നു. റോഡിലെ ചരലില്‍ കയറി ബൈക്കിന്റെ നിയന്ത്രണം തെറ്റിയപ്പോള്‍ ഷെഹ്ന ബൈക്കില്‍ നിന്നും എതിർവശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.

tRootC1469263">

പിന്നാലെ എത്തിയ ടിപ്പർ ലോറിയുടെ ചക്രങ്ങള്‍ക്കിടയിലേക്കായിരുന്നു ഇവർ വീണത്. അപകടത്തില്‍പ്പെട്ട ഷെഹ്ന തത്ക്ഷണം മരിച്ചു. ബൈക്ക് ഓടിച്ച ഭർ‌ത്താവ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

Tags