കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് നടന്നതായി കെഎസ്ഇബി വിജിലന്‍സ് കണ്ടെത്തല്‍

kseb

കളമശ്ശേരിയില്‍ 450 കിലോ വാട്ട് ലോഡ് അനുമതിയുള്ള സ്ഥാപനത്തില്‍ 850 കിലോ വാട്ട് അധിക ലോഡ് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്.

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് നടന്നതായി കെഎസ്ഇബി വിജിലന്‍സ് കണ്ടെത്തല്‍. അനധികൃതമായി മൊബൈല്‍ ടവറുകള്‍ക്കും ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ക്കും വൈദ്യുതി നല്‍കിയതായി കണ്ടെത്തി.

കളമശ്ശേരിയില്‍ 450 കിലോ വാട്ട് ലോഡ് അനുമതിയുള്ള സ്ഥാപനത്തില്‍ 850 കിലോ വാട്ട് അധിക ലോഡ് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്. ഈ സ്ഥാപനത്തില്‍ നിന്ന് മൊബൈല്‍ ടവറുകള്‍ക്കും നിയമവിരുദ്ധമായി വൈദ്യുതി നല്‍കി. മരടില്‍ 50 കിലോവാട്ട് അനുമതിയുള്ള സ്ഥാപനത്തില്‍ 260 കിലോ വാട്ട് ലോഡ് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 3.14 കോടി രൂപയുടെ വൈദ്യുതി ക്രമക്കേടാണ് നടന്നത്. കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം പരിശോധന നടത്തുകയാണ്.

Tags