കെഎസ്‌ഇബി സബ് എന്‍ജിനിയറുടെ മൃതദേഹം മണിമലയാറ്റില്‍

d
d

നവംബർ 30ന് ജോലിയില്‍നിന്ന് വിആർഎസ് എടുത്ത രഘുനാഥ് ചൊവ്വാഴ്ച വൈകിട്ട് ഏഴിന് സമീപത്തെ ക്ഷേത്രത്തില്‍ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്.

ആലപ്പുഴ: കെഎസ്‌ഇബി സബ് എന്ജിനിയറുടെ മൃതദേഹം നീരേറ്റുപുറം മണിമലയാറ്റില് കാണപ്പെട്ടു. ആലപ്പുഴ വണ്ടാനം ആറ്റുപുറം രഘുനാഥന് തങ്കപ്പന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെ രാവിലെ 9.30 ഓടെ മൃതദേഹം മലിമലയാറ്റിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു.

നവംബർ 30ന് ജോലിയില്‍നിന്ന് വിആർഎസ് എടുത്ത രഘുനാഥ് ചൊവ്വാഴ്ച വൈകിട്ട് ഏഴിന് സമീപത്തെ ക്ഷേത്രത്തില്‍ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. തിരികെ എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ പുന്നപ്ര പോലീസില്‍ പരാതി നല്‍കി. അന്വഷണം നടക്കുന്നതിനിടെ നീരേറ്റുപുറം പാലത്തിനു സമീപം ആറ്റില്‍ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടെത്തുകയായിരുന്നു.

tRootC1469263">

വിആർഎസ് എടുത്ത രഘുനാഥിന് സഹപ്രവർത്തകർക്ക് ചൊവ്വാഴ്ച യാത്രയയപ്പ് നല്‍കിയിരുന്നെങ്കിലും പരിപാടിയില്‍ രഘുനാഥ് പങ്കെടുത്തിരുന്നില്ല നാട്ടുകാർ എടത്വ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടർന്ന് എടത്വ സിഐ അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Tags