വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇബി. ഓവർസിയർ വിജിലൻസ് പിടിയിൽ

KSEB Overseer Caught by Vigilance While Taking Bribe in Wayanad
KSEB Overseer Caught by Vigilance While Taking Bribe in Wayanad


കൽപ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇബി. ഓവർസിയർ  വിജിലൻസ് പിടിയിൽ .കെ.എസ്.ഇ.ബി.മുട്ടിൽ ഡിവിഷനിലെ ഓവർ സിയർ കെ.ഡി. ചെല്ലപ്പനെയാണ് ഡിവൈ.എസ്.പി. ഷാജി വർഗീസിൻ്റെ നേതൃത്വത്തിലുള്ള സംഘം പതിനായിരം രൂപ കൈക്കൂലി പണവുമായി പിടികൂടിയത് . തൃക്കൈപ്പറ്റ സ്വദേശിയിൽ നിന്ന് വീട് നിർമ്മാണത്തിന് താൽകാലിക കണക്ഷന് വേണ്ടിയാണ്  പതിനായിരം രൂപ വാങ്ങിയത്.

tRootC1469263">

 കെ.എസ്.ഇ.ബി.മുട്ടിൽ സെക്ഷനിലെ ഓവർസിയർ  കെ.ഡി. ചെല്ലപ്പനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. പരാതിക്കാരൻ്റെ കൈയ്യിൽ നിന്ന് താൽകാലിക വൈദ്യുത കണക്ഷന് വേണ്ടി പതിനായിരം രൂപ കൈപ്പറ്റുന്നതിനിടെയാണ് അറസ്റ്റിലാകുന്നത്.

പഞ്ചായത്ത് കെട്ടിടത്തിൻ്റെ ഒരു ഭാഗത്തേക്ക് പരാതിക്കാരനെ വിളിച്ചു വരുത്തിയാണ് പണം കൈപ്പറ്റിയത്.കോട്ടയം പൊൻകുന്നം സ്വദേശിയായ ചെല്ലപ്പൻ 2024 സെപ്റ്റംബർ മുതൽ മുട്ടിൽ ഡിവിഷനിലാണ് ജോലി ചെയ്യുന്നത്.വീടു പണി നടക്കുമ്പോൾ താൽകാലിക കണക്ഷന് അപേക്ഷ നൽകിയ തൃക്കൈപ്പറ്റ സ്വദേശിയായ  പരാതിക്കാരനോട് സീനിയോറിറ്റി മറികടന്ന് കണക്ഷൻ നൽകാൻ തുക കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.  വിജിലൻസ് ഡി.വൈ.എസ്.പി. ഷാജി വർഗീസ്, ഇൻസ്പെക്ടർ ടി. മനോഹരൻ, എസ്.ഐ. കെ.ജി. റെജി, എ.എസ്.ഐ. സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പണം സഹിതം കൈയ്യോടെ പിടികൂടുകയായിരുന്നു.പ്രതിയെ ഇന്ന് തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Tags