പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് പരിക്ക്
May 23, 2026, 12:30 IST
പത്തനംതിട്ട : മൂഴിയാറിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ആക്രമണം. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെ വേലുത്തോടിന് സമീപത്തുവെച്ചാണ് സംഭവം. ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഷിബു തങ്കപ്പന്റെ കാലിന് ഒടിവുണ്ടാവുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.jpg)

