തൃശ്ശൂരില്‍ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കെഎസ്‌ഇബി ലൈൻമാൻ മരിച്ചു

shock

പോസ്റ്റില്‍ കയറി ജോലി ചെയ്യുന്നതിനിടെയാണ് മനോജിന് വൈദ്യുതാഘാതമേറ്റത്.

തൃശൂർ : വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാനും ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസുവിന്റെ മകനുമായ മനോജ് (46) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ആറരയോടെ മാപ്രാണം സെന്ററിലെ മാവേലി സ്റ്റോറിന് സമീപമായിരുന്നു അപകടം. ഈ പ്രദേശത്ത് രാവിലെ അനുഭവപ്പെട്ട വൈദ്യുതി തടസം നീക്കുന്നതിനായി പോസ്റ്റില്‍ കയറി ജോലി ചെയ്യുന്നതിനിടെയാണ് മനോജിന് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags