പടന്നക്കാട് കെ.എസ്.ഇ.ബി ജീവനക്കാർക്ക് മർദ്ദനം: മൂന്ന് പേർ അറസ്റ്റിൽ
Jun 12, 2025, 11:15 IST


കാഞ്ഞങ്ങാട് : പടന്നക്കാട് കെഎസ്ഇബി ജീവനക്കാര്‍ക്കുനേരെ ആക്രമണം. കൊട്രച്ചാല്‍ ജംഗ്ഷനില്‍ പടന്നക്കാട് പ്രിയദര്‍ശിനി ക്ലബിന് സമീപമാണ് സംഭവം.
സബ് എഞ്ചിനിയര്‍ ശശി ആയിറ്റി, ഓവര്‍സിയര്‍ ശ്രീജിത് കെ സി, ലൈന്‍മാന്‍മാരായ പവിത്രന്‍, അശോകന്‍ എന്നിവര്‍ക്ക് നേരെയാണ് നാലംഗസംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ ധിനൂപ്, സുമിത്ത്, ഷാജി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരാള്‍ക്കുവേണ്ടിയുള്ള പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
tRootC1469263">