പാറശ്ശാലയില്‍ കെഎസ്ഇബി ജീവനക്കാരന്റെ മരണം ; താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ വീഴ്ചയെന്ന് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം
ജോലിക്കിടെ കുഴഞ്ഞു വീണ സന്തോഷിനെ ഉടന്‍ തന്നെ സമീപത്തുള്ള പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാറശ്ശാലയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ വീഴ്ചയെന്ന് ആരോപിച്ച് പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പ്രതിഷേധം. അമ്പൂരി സ്വദേശി സന്തോഷാണ് ജോലിക്കിടെ കുഴഞ്ഞുവീണത്. ആശുപത്രിയുടെ തൊട്ടടുത്ത് വെച്ചായിരുന്നു സംഭവം. ജോലിക്കിടെ കുഴഞ്ഞു വീണ സന്തോഷിനെ ഉടന്‍ തന്നെ സമീപത്തുള്ള പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സന്തോഷിന് പ്രാഥമിക ചികിത്സ കൃത്യമായി നല്‍കിയില്ലെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്. ഓക്‌സിജന്‍ നല്‍കാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. പ്രതിഷേധിച്ച ബന്ധുക്കള്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിച്ചില്ല. പിന്നാലെ പൊലീസ് സ്ഥലത്തെത്തി അനുനയ ചര്‍ച്ച നടത്തി. പരാതി പരിശോധിക്കാമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയും പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് രാത്രിയോടെ പ്രതിഷേധം അവസാനിപ്പിച്ചത്. കെഎസ്ഇബി കരാര്‍ ജീവനക്കാരനാണ് സന്തോഷ്. സന്തോഷിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. അടുത്തിടെയാണ് പാറശ്ശാല താലൂക്ക് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്. മതിയായ സൗകര്യങ്ങളില്ലാതെയാണ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
.jpg)

