കെഎസ്ഇബിക്ക് 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്

google news
kseb1

വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്. അടുത്ത വർഷം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നൽകിയത്.

സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനവും ഉപഭോഗവും തമ്മിൽ വലിയ അന്തരമാണുള്ളത്. ഡാമുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ഉത്പാദനം കൂട്ടി പ്രതിസന്ധി പരിഹരിക്കാനുള്ള സാഹചര്യമില്ല. റദ്ദാക്കപ്പെട്ട ദീർഘകാല കരാറുകളിലൂടെ ഡിസംബർ വരെ വൈദ്യുതി വാങ്ങാൻ അനുമതി ഉണ്ടെങ്കിലും കമ്പനികൾ വൈദ്യുതി നൽകുന്നില്ല. ഇതോടെയാണ് പുതിയ കരാറുകൾ വഴി വൈദ്യുതി ഉറപ്പാക്കാൻ കെ എസ് ഇ ബി നീക്കം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം മുതൽ വൈദ്യുതി ലഭിച്ചു തുടങ്ങി.ഒരു മാസത്തേക്കാണ് വൈദ്യുതി ലഭിക്കുക.ടെൻഡർ ഇല്ലാതെ സ്വാപ്പ് വ്യവസ്ഥയിൽ വൈദ്യുതി ലഭ്യമാക്കി.

Tags