മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കി മുസ്ലിം ലീഗ്

hamza

മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കി മുസ്ലിം ലീഗ്.  അച്ചടക്ക സമിതി ശുപാർശ പ്രകാരം പാർട്ടി തീരുമാനപ്രകാരമാണ് ഹംസയെ പുറത്താക്കിയതെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് പാർട്ടിയുടെ അച്ചടക്ക സമിതി കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കൽ. 

നേരത്തെ പ്രവർത്തകസമിതി യോഗത്തിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചതിനു പിന്നാലെ ഹംസയെ എല്ലാ പദവിയിൽ നിന്നും  നീക്കിയിരുന്നു. ലീഗ് സംസ്ഥാന കൗൺസിൽ ചേരുന്നതിനെതിരെയും  ഹംസ കോടതിയെ സമീപിച്ചിരുന്നു.

Share this story