കെ.എസ്​. ഹംസയെ മുസ്​ലിം ലീഗിൽനിന്ന്​ പുറത്താക്കി

kbjiu

കോഴിക്കോട്​: മുസ്​ലിം ലീഗ്​ മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്​. ഹംസയെ പാർട്ടിയിൽനിന്ന്​ പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട്​ സാദിഖലി തങ്ങൾ അറിയിച്ചു.

ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി അച്ചടക്കസമിതിയുടെ അന്വേഷണത്തിൽ വ്യക്​തമായതിനെ തുടർന്നാണ്​ നടപടി. ഇതോടെ ശനിയാഴ്ച നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഹംസക്ക്​ പ​ങ്കെടുക്കാനാകില്ല. സംസ്ഥാന കൗൺസിൽ യോഗം ചേരുന്നത്​ ചോദ്യം ചെയ്ത്​ ഹംസ കോടതിയെ സമീപിച്ചിരുന്നു.

നേരത്തെ മാധ്യമങ്ങൾക്ക്​ വാർത്ത ചോർത്തിയെന്ന കുറ്റം ചാർത്തി ഹംസയെ സംസ്ഥാന സെ​ക്രട്ടറി സ്ഥാനത്തുനിന്ന്​മാറ്റിയിരുന്നു.

Share this story