40,000 രൂപ വരെ ഒരാള്‍ എടുത്തെന്ന് ജീവനക്കാര്‍ സമ്മതിക്കുന്ന ദൃശ്യം പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ കുടുംബം ; ജീവനക്കാരുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു


സ്ഥാപനത്തിന്റെ ഒഫീഷ്യല്‍ സ്‌കാനറിന് പകരം ജീവനക്കാര്‍ സ്വന്തം ക്യു ആര്‍ കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന് ജീവനക്കാരി സമ്മതിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്
സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ കുടുംബം.കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് മുതല്‍ തട്ടിപ്പ് നടത്തിയെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
tRootC1469263">സ്ഥാപനത്തിന്റെ ഒഫീഷ്യല്‍ സ്‌കാനറിന് പകരം ജീവനക്കാര്‍ സ്വന്തം ക്യു ആര്‍ കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന് ജീവനക്കാരി സമ്മതിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പലപ്പോഴും സ്ഥാപനത്തിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. എത്രയാണ് എടുത്തതെന്ന് കൃത്യമായ കണക്ക് അറിയില്ലെന്ന് ജീവനക്കാര്‍ പറയുന്നുണ്ട്. എടുത്ത പണം മൂന്നുപേരും വീതിച്ചെടുത്തുവെന്നും കുറ്റസമ്മതം നടത്തുന്നുണ്ട്. 40,000 രൂപ വരെ ഒരാള്‍ എടുത്തെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

നേരത്തെ, സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍, തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി സ്ഥാപന ഉടമയും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ രംഗത്ത് വന്നിരുന്നു.തട്ടിപ്പിനിരയായവര്‍ കൈവശമുള്ള തെളിവുകള്‍ പൊലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഭ്യര്‍ത്ഥിച്ചു. തന്റെ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ അവരുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളില്‍ നിന്ന് പണം സ്വീകരിച്ചതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ദിയ വ്യക്തമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ, ആരോപണ വിധേയരായ ഈ മൂന്നുപേരും ദിയ കൃഷ്ണയ്ക്കും കൃഷ്ണകുമാറിനും എതിരായും തട്ടിക്കൊണ്ടുപോകലിന് പരാതി നല്‍കിയിട്ടുണ്ട്.