തനിക്കും കുടുംബത്തിനും എതിരെ പ്രവർത്തിക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്നുള്ളവരാകാം : കൃഷ്ണകുമാർ

Those working against him and his family may be from his own party: Krishnakumar
Those working against him and his family may be from his own party: Krishnakumar

തിരുവനന്തപുരം : ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി ജി കൃഷ്ണകുമാർ. തനിക്കും കുടുംബത്തിനും എതിരെ പ്രവർത്തിക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്നുള്ളവരാകാമെന്ന് ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാർ പറഞ്ഞു. എല്ലാവർക്കും രാഷ്ട്രീയ മോഹങ്ങളുണ്ടെന്നും ആര് എവിടെ എങ്ങനെ ഇടപെടുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

tRootC1469263">

എല്ലാ പാർട്ടികളിലും പാർട്ടിക്ക് അകത്ത് നടക്കുന്ന സംഘർഷങ്ങൾ നമ്മൾ കാണുന്നുണ്ടല്ലോ. താൻ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. ആവശ്യപ്പെട്ടിരുന്നെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അവിടെ തനിക്ക് സീറ്റ് നൽകിയേനെ.

പക്ഷേ തന്നോട് തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കാനാണ് ആവശ്യപ്പെട്ടത്. അത് താൻ അനുസരിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് മത്സരിക്കാൻ പറഞ്ഞു. തോൽക്കുന്ന മണ്ഡലമായിട്ടും അതും താൻ അനുസരിച്ചു. തെരഞ്ഞെടുപ്പിൽ പ്രത്യേക സ്ഥലത്ത് മത്സരിക്കണം എന്ന് യാതൊരു ആഗ്രഹവുമില്ല. അങ്ങനത്തെ താല്പര്യം ഉള്ളവരാകാം ഇതിന് പിന്നിലെന്ന് കൃഷ്ണകുമാർ പറുന്നു. അത്തരക്കാർ പിന്മാറണമെന്നും കുടുംബത്തെ ഇതിൽ വലിച്ചിഴച്ച് ദ്രോഹിക്കരുതെന്നും കൃഷ്ണകുമാർ പറഞ്ഞു.

Tags