കെപിസിസിക്ക് വേണ്ടത് മുഴുവന്‍ സമയ പ്രസിഡന്റിനെ ; കോട്ടയം ഡിസിസി ഓഫീസിന് മുന്നില്‍ ഫ്‌ലക്‌സ്

kpcc

എംപിമാരും എംഎല്‍എമാരും മണ്ഡലം ശ്രദ്ധിക്കട്ടെ എന്നും കെപിസിസിക്ക് വേണ്ടത് മുഴുവന്‍ സമയ പ്രസിഡന്റിനെ എന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി ആവശ്യവുമായി ഫ്‌ലെക്‌സ് ബോര്‍ഡ്. കോട്ടയം ഡിസിസി ഓഫീസിന് മുന്നില്‍ ആണ് ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.

എംപിമാരും എംഎല്‍എമാരും മണ്ഡലം ശ്രദ്ധിക്കട്ടെ എന്നും കെപിസിസിക്ക് വേണ്ടത് മുഴുവന്‍ സമയ പ്രസിഡന്റിനെ എന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്. ചില എംപിമാരെയും എംഎല്‍എമാരെയും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക് പരിഗണിക്കുന്നതിനിടെയാണ് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. കോട്ടയത്ത് മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Tags