ചിറയൻകീഴിലെ അടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്

The wild elephant problem in Aralam is serious Minister Sunny Joseph says the construction of the elephant wall will be completed

കണ്ണൂർ: ചിറയിൻകീഴിലെ അടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെ.പി സി സിപ്രസിഡൻ്റ് സണ്ണി ജോസഫ്. കണ്ണൂരിൽ മാധ്യമങ്ങളോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.പി സി സി മുൻ അധ്യക്ഷൻ എം എം ഹസൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് ഇന്ന് തന്നെ കിട്ടും. ഈ റിപ്പോർട്ടിൻമേൽ അച്ചടക്ക നടപടി ഉണ്ടാകും. വിഷയം ഏറെ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും സണ്ണി ജോസഫ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.

കോണ്‍ഗ്രസ് പാര്‍ട്ടി ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ആര്‍ക്കും ആരേയും വിമര്‍ശിക്കാം. എന്നാല്‍ അത് പാര്‍ട്ടി കമ്മിറ്റികളിലൂടെയാണ് തന്നെപ്പോലുള്ള ആളുകള്‍ ഉന്നയിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് വിഷയത്തില്‍ യാതൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താനാണ് ഇപ്പോള്‍ പ്രസിഡന്റ്. പാര്‍ട്ടിയുടെ തീരുമാനമനുസരിച്ച് പുതിയ പ്രസിഡന്റ് വന്നാല്‍ അപ്പോള്‍തന്നെ ചുമതല ഒഴിഞ്ഞു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tags