എൽഡിഎഫ് ഭരണംഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റി : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

'I will not become the Chief Minister, UDF will win more than 100 seats in the elections and come to power'; Sunny Joseph

കണ്ണൂർ:എൽഡിഎഫ് ഭരണം രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു.കര്‍ഷകരുടെ രക്തക്കറ പുരണ്ട സര്‍ക്കാരാണിത്. വൈക്കത്ത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ തൂങ്ങിമരിച്ച ചെല്ലപ്പന്‍ അതില്‍ ഒടുവിലത്തേത്. എൽഡിഎഫിന്റെ രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് ഇരയായതിനെ തുടര്‍ന്നാണ് ചെല്ലപ്പന്‍ ആത്മഹത്യ ചെയ്തത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹമത് പറയുന്നുണ്ട്. 

എൽഡിഎഫിൽ  നിന്ന് പ്രതികാര നടപടി ഉണ്ടായപ്പോള്‍ ചെല്ലപ്പന്‍ കൃഷിമന്ത്രിയേയും ആഭ്യന്തരവകുപ്പിനേയും സമീപിച്ചിരുന്നെങ്കിലും നീതി ലഭിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടമായ കര്‍ഷക വിരുദ്ധ നയങ്ങളാണ് ചെല്ലപ്പന്റെ ജീവനെടുത്തത്. മണ്ണില്‍ പണിയെടുത്ത കര്‍ഷകന്റെ ആത്മാഭിമാനത്തെയാണ് പിണറായി ഭരണകൂടം ചവിട്ടിമെതിച്ചത്. ചെല്ലപ്പന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് കേരളീയ ജനത മാപ്പുനല്‍കില്ല.ഈ സര്‍ക്കാരിനെതിരായ കര്‍ഷക രോഷം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Tags