ഇബ്രാഹിം കുഞ്ഞിൻ്റെ വിയോഗത്തിലൂടെ നഷ്ടമായത് കഴിവുറ്റ മന്ത്രിയെ : അനുശോചിച്ച് കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്
കണ്ണൂർ :മുൻ മന്ത്രിയും മുസ്ലീംലീഗ് സമുന്നത നേതാവുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി. വികെ ഇബ്രാഹിംകുഞ്ഞ് മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റെയും പ്രമുഖനായ നേതാവും കഴിവുറ്റ മന്ത്രിയും ആയിരുന്നു. 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് റോഡും പാലവും ഉൾപ്പെടെയുള്ള അടിസ്ഥാന വികസന രംഗത്ത് വലിയ മാറ്റങ്ങൾ വളരെ വേഗത്തിൽ നടപ്പാക്കിയത്.
tRootC1469263">മനുഷ്യ സ്‌നേഹിയായ പൊതുപ്രവർത്തകനായിരുന്നു. വ്യക്തിപരമായി വലിയ സൗഹൃദം അദ്ദേഹവുമായി സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിന്റെ വേർപാട് വലിയ നഷ്ടവും ദുഖഃവുമാണ് സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടേയും ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗീന്റെയും ദുഖത്തിൽ പങ്കുചേരുന്നതായും സണ്ണി ജോസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
.jpg)


