കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ജൂൺ 27 ന്

KPCC Political Affairs Committee on June 27
KPCC Political Affairs Committee on June 27

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ജൂൺ 27 ന്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പും പുതിയ കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് വന്നതിനും ശേഷമുള്ള ആദ്യ രാഷ്ട്രീയ കാര്യ സമിതി യോഗമാണിത്. പുനഃസംഘടന ചർച്ചകൾ  യോഗത്തിൽ  പ്രധാന വിഷയമാകും.

കോൺഗ്രസിൽ സമ്പൂർണ പുനഃസംഘടനയാണോ അതോ ചെറിയ രീതിയിലുള്ള മാറ്റങ്ങളാണോ ഡിസിസിയിലടക്കം വേണ്ടത് തുടങ്ങിയ ദീർഘമായ ചർച്ചകളും ഈ മാസം 27 ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തീരുമാനിക്കും. യോഗത്തിലുണ്ടാകുന്ന ചർച്ചകളുടെ തുടർച്ചയാകും കെ പി സി സിയുടെ പ്രവർത്തനങ്ങളിൽ നിർണായകമാകുക. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന അതിവേഗം ഉണ്ടായേക്കുമെന്ന സൂചനയും ഉണ്ട്.

tRootC1469263">

Tags