പെറ്റുകൂട്ടുന്നവർക്ക് ഇനാമായി സർക്കാർ ജില്ലയും മറ്റാൻ കൂല്യങ്ങളും നൽകണോ ? അതു കുറക്കാൻ മുസ്‌ലിയാർ എന്തെങ്കിലും പദ്ധതി കണ്ടിട്ടുണ്ടോ ? ; കാന്തപുരത്തിനെതിരെ കെ.പി ശശികല
മലപ്പുറം: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്കെതിരെ വീണ്ടും അധിക്ഷേപവുമായി ഹിന്ദുഐക്യവേദി നേതാവ് കെ.പി.ശശികല. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്രയിൽ ഉയർന്നിരുന്നു.
tRootC1469263">കേരള യാത്ര മലപ്പുറം ജില്ലയിൽ എത്തിയപ്പോൾ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി അതിനെ കാണണമെന്നുമാണ് ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞത്.
പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഹിന്ദുഐക്യവേദി നേതാവിന്റെ അധിക്ഷേപം. മലപ്പുറത്തെ പ്രശ്നം ജില്ലയല്ലെന്നും ജനസംഖ്യയാണെന്നും അതു കുറക്കാൻ മുസ്‌ലിയാർ എന്തെങ്കിലും പദ്ധതി കണ്ടിട്ടുണ്ടോ എന്നാണ് ശശികലയുടെ പരിഹാസ ചോദ്യം.
പെറ്റുകൂട്ടുന്നവർക്ക് ഇനാമായി സർക്കാർ ജില്ലയും മറ്റാൻ കൂല്യങ്ങളും നല്കണോയെന്ന് ചോദിച്ച് ശശികല, ഇവിടുള്ളതു പോരാതേ മുസ്‌ലിയാർ വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ടെന്ന അധിക്ഷേപവും നടത്തി.
കോഴിക്കോടുകാരനായ കാന്തപുരം മുസ്‌ലിയാർക്ക് മലപ്പുറത്തിന്റെ കാര്യത്തിൽ എന്തിനാണ് ആശങ്കയെന്നും രാഷ്ട്ര നയത്തിനു വിരുദ്ധമായി മലപ്പുറത്ത് സംഭവിക്കുന്ന അന്യായ ജനസംഖ്യ കുറക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ട സ്ഥിതിക്ക് മലപ്പുറം കേന്ദ്രഭരണപ്രദേശ മാക്കിയാൽ പരിഹാരമുണ്ടാകുമോയെന്നും ഹിന്ദുഐക്യവേദി നേതാവ് ചോദിക്കുന്നു.
കെ.പി.ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്
" മൊയ്ല്യാരെ അവിടുത്തെ പ്രശ്നം ജില്ലയില്ലാത്തതല്ലല്ലോ. ജനസംഖ്യയല്ലേ?. അതു കുറക്കാൻ നടപടി സ്വീകരിക്കുകയല്ലേ വേണ്ടത്?. അതിനായി മൊയ്ല്യാർ എന്തെങ്കിലും പദ്ധതി കണ്ടിട്ടുണ്ടോ ?. പെറ്റുകൂട്ടുന്നവർക്ക് ഇനാമായി സർക്കാർ ജില്ലയും മറ്റാൻ കൂല്യങ്ങളും നല്കണോ?. ഇവിടുള്ളതു പോരാതേ മൊയ്ല്യാര് വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ട്. രാഷ്ട്ര നയത്തിനു വിരുദ്ധമായി മലപ്പുറത്ത് സംഭവിക്കുന്ന അന്യായ ജനസംഖ്യ കുറക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ട സ്ഥിതിക്ക് മലപ്പുറം കേന്ദ്രഭരണപ്രദേശമാക്കിയാൽ പരിഹാരമുണ്ടാകുമോ ?. ബൈ ദ ബൈ കാന്തപുരവും നോളജ് സിറ്റിയും രണ്ടും കോഴിക്കോട് ജില്ലയിലാണ് പക്ഷേ മൊയ്ല്യാർക്ക് ആശങ്ക മലപ്പുറത്തേപ്പറ്റിയും അതെന്താണാവോ അങ്ങനെ?"
.jpg)


