കോഴിക്കോട് പാവമണി റോഡിലെ ബവ്‌കോ ഔട്ട്‌ലറ്റില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട് പാവമണി റോഡിലെ ബവ്‌കോ ഔട്ട്‌ലറ്റില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. എറണാകുളം ഫോര്‍ട്ടുകൊച്ചി സ്വദേശികളാണ് കസബ പൊലീസിന്റെ പിടിയിലായത്. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഞായറാഴ്ചയാണ് സംഘം ആറ് മദ്യകുപ്പികള്‍ വസ്ത്രത്തിനുള്ളില്‍ ഒളുപ്പിച്ചുകടത്തിയത്. കടയിലെ സിസിടിവിയില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ്, ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു. മുന്‍പും കേസുകളില്‍ പ്രതിയായ ഇവരെ ഫോര്‍ട്ടുകൊച്ചി പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഫോണിന്റ ലൊക്കേഷന്‍ കണ്ടുപിടിച്ചാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.

ഫോര്‍ട്ടുകൊച്ചിക്കാരായ അന്‍സില്‍, സുഹൈല്‍, ഫാറൂഖ്, തന്‍സീര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്.സമാനമായ കേസുകളിലാണ് മുന്‍പും ഇവര്‍ പിടിയിലായിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share this story