നിപ കോഴിക്കോടിൻ്റെ ശാപമോ ?

google news
nipah virus

ഹരികൃഷ്ണൻ .ആർ

നിപ എന്ന പേരു കേൾക്കുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരുന്നത് കോഴിക്കോട് ജില്ലയാണ് . കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് നിപ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് .കേന്ദ്ര സംഘത്തിൻ്റെ അന്വേഷണത്തിലാണ് നിപ പരത്തുന്നത് വവ്വാലുകളാണ് എന്ന് കണ്ടെത്തിയത് . അവയിൽ നിന്നും കാട്ടുപന്നിയിലേക്ക് പടർന്ന് പിടിക്കുന്ന നിപ എന്ന പകർച്ചവ്യാധി മനുഷ്യ ജീവനുകളിലേക്ക് പടർന്ന് കയറി  ജീവൻ കവരുകയാണ് പതിവ് . 

പഴവർഗ്ഗങ്ങൾ ഭക്ഷിക്കുന്നതിലൂടെയാണ് പ്രധാനമായും നിപ പടരുന്നത് . പഴവർഗ്ഗങ്ങളുടെ ഋതു കാലങ്ങളിൽ അവ ഭക്ഷിക്കാൻ എത്തുന്ന വവ്വാലുകളുടെ യൂറിൻ , സെക്രെറ്റ എന്നീ വിസർജ്ജനങ്ങളിലൂടെയാണ് പ്രധാനമായും നിപ വൈറസ് പടരുന്നത് .

 മാത്രമല്ല പഴങ്ങളുടെ ഉള്ള് പഴുത്ത് പാകമാകുന്നത് തിരിച്ചറിയുന്ന വവ്വാലുകൾ അത് ഭക്ഷിക്കാനെത്തി പരാജയപ്പെട്ട് മടങ്ങിയ ശേഷം അവ കമ്പോളങ്ങളിൽ വിൽപ്പനക്ക് എത്തുമ്പോൾ വാങ്ങി ഭക്ഷിക്കുന്നവർക്കാണ് നിപ വൈറസ് പടർന്ന് പിടിക്കുന്നത് . തുടർന്ന് ഈ പകർച്ച വ്യാധി മറ്റുള്ളവരിലേക്ക് പടരുകയാണ്  പതിവ് . നിപ വൈറസ് പൂർണ്ണമായും ഒഴിഞ്ഞു പോകില്ലെന്നും അതോടൊപ്പം ജീവിക്കാൻ മാത്രമേ മാനവരാശിക്ക്  സാധിക്കൂവെന്നുമാണ് ഇതേ പറ്റി ആഴത്തിൽ പഠനം നടത്തിയവർ അഭിപ്രായപ്പെടുന്നത് . 

ഇത്തവണയും വൈറസ് ബാധയുമായി എത്തിയ വവ്വാലുകളെ നിരീക്ഷിക്കാനോ പ്രതിരോധ നടപടികൾ മുമ്പേ തന്നെ ആരംഭിക്കുന്നതിലോ ആരോഗ്യ വകുപ്പ് നടത്തിയ വീഴ്ചയും വൈറസ് പടർന്നതിനു പിന്നാലെ മെഡിക്കൽ ഉദ്യോസ്ഥരുടെ ഭാഗത്തു നിന്നും സംഭവിച്ച കെടുകാര്യസ്ഥതയുമാണ് നിപ വൈറസ് വീണ്ടും കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്യാൻ  പ്രധാന കാരണം .

1999 ൽ മലേഷ്യയിലും സിംഗപൂരിലുമാണ് നിപ വൈറസ് റിപ്പോർട്ട് ചെയ്തത് . നൂറിലധികം പേരാണ് അന്ന് വൈറസ് ബാധയിൽ മരണമടഞ്ഞത് .തുടർന്ന് നിപ വൈറസ് മറ്റു പല രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചെങ്കിലും ഇതിനെ പിടിച്ചു കെട്ടാൻ മെഡിക്കൽ സയൻസ് പരാജയപ്പെടുന്ന കാഴ്ചക്കാണ് ലോകം സാക്ഷ്യം വഹിച്ചത് .

കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യുന്നതാകട്ടെ 2017 ൽ കോഴിക്കോട് ജില്ലയിലും . ഇനിയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അമാന്തിച്ചാൽ മനുഷ്യ ജീവനുകൾ അപഹരിക്കപ്പെടുമെന്നുള്ളതിനാൽ സർക്കാർ സത്വര നടപടികളും ബോധവൽക്കരണ ക്യാമ്പുകളുമായി എത്രയും വേഗം മുന്നിട്ടിറങ്ങണം എന്നതാണ് കേരളത്തിലെ ജനതയുടെ ആവശ്യം .

Tags