കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ വീടിന് മുകളില്‍ നിന്ന് ഗേറ്റിലേക്ക് വീണു; പതിനഞ്ചുകാരന്റെ കഴുത്തില്‍ ഇരുമ്പുകമ്പി തുളച്ചുകയറി

gate

ഗേറ്റില്‍ തൂങ്ങിക്കിടന്ന സിയാദിനെ അതുവഴി വന്ന ആളുകള്‍ താങ്ങിപ്പിടിച്ചു. ആംബുലൻസ് കൊണ്ടുവന്ന് സ്‌ട്രെച്ചറില്‍ താങ്ങിനിർത്തി ഗെയ്റ്റിന്റെ പകുതിഭാഗം മുറിച്ചുമാറ്റുകയായിരുന്നു.

കോഴിക്കോട് : മാങ്ങ പറിക്കുന്നതിനിടെ വീടിന്റെ മുകളില്‍നിന്ന് ഗേറ്റിലേക്ക് വീണ വിദ്യാർഥിയുടെ കഴുത്തില്‍ കമ്പി തുളഞ്ഞുകയറി.മലപ്പുറം പുളിക്കല്‍ എയർപോർട്ട് റോഡില്‍ സിയാംകണ്ടം പാലശ്ശേരി പറമ്പില്‍ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസി (15)നെയാണ്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

ഞായറാഴ്ച ഉച്ചയോടെയാണ്‌ സംഭവം. വീടിന്റെ മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിലേക്ക്‌ തെന്നി വീഴുകയായിരുന്നു. ഗേറ്റിന്റെ മുകളില്‍ പിടിപ്പിച്ച ശൂലം പോലെയുള്ള കമ്പി കഴുത്തില്‍ തുളഞ്ഞുകയറി മറുപുറം കടന്നു.

ഗേറ്റില്‍ തൂങ്ങിക്കിടന്ന സിയാദിനെ അതുവഴി വന്ന ആളുകള്‍ താങ്ങിപ്പിടിച്ചു. ആംബുലൻസ് കൊണ്ടുവന്ന് സ്‌ട്രെച്ചറില്‍ താങ്ങിനിർത്തി ഗെയ്റ്റിന്റെ പകുതിഭാഗം മുറിച്ചുമാറ്റുകയായിരുന്നു.കമ്പിയുടെ ബാക്കിഭാഗം നീക്കം ചെയ്യാൻ ശസ്ത്രക്രിയ ആരംഭിച്ചു.

 

Tags