കോഴിക്കോട് വീടിന് സമീപത്ത് നിന്നും പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Kollam leads in Kerala in missing women; Shocking figures revealed

 കോഴിക്കോട് : ചേവായൂരിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം തുടരുന്നുവെങ്കിലും പതിനെട്ടു ദിവസമായിട്ടും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മെയ് 15-ന് രാത്രി 10.30-ഓടെയാണ് സംഭവം നടന്നത്.

വീടിന് സമീപത്തുവെച്ച് ഒരു സംഘം യുവാക്കൾ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് മാതാപിതാക്കൾ ചേവായൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 137(2), 3(5) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. എന്നാൽ, ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനോ കൃത്യമായ വിവരം ലഭിക്കാനോ പോലീസിന് സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കുട്ടിയെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. വെളുത്ത നിറവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള പെൺകുട്ടിയുടെ മൂക്കിൽ കറുത്ത മറുകുണ്ട്. ഏകദേശം 150 സെന്റിമീറ്റർ ഉയരമുള്ള കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987182, 9497980706, അല്ലെങ്കിൽ 0495-2371403 എന്നീ നമ്പറുകളിൽ ഉടൻ തന്നെ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Tags