കോഴിക്കോട് കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിലിടിച്ച് മൂന്നു പേർക്ക് പരിക്ക്

accident-alappuzha

  കോഴിക്കോട്: ഫറോക്ക് പേട്ടയിൽ കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിലിടിച്ച് മൂന്നു പേർക്ക് പരിക്ക്. എറണാകുളത്ത് നിന്ന് കൽപ്പറ്റയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. 

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം. ബസ് നിയന്ത്രണം വിട്ട് ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

tRootC1469263">

Tags