കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ

കോഴിക്കോട്: അതി മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി നാലുപേർ ആന്റി നാർകോടിക്ക് സെലിന്റെ പിടിയിൽ. ഫറോക്ക്, ചെലവൂർ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. 4.96 ഗ്രാം എം.ഡി.എം.എയും, 114 ഗ്രാം കഞ്ചാവുമായി ഫറോക്ക് ചുങ്കം കള്ളിത്തൊടി റോഡിൽ നിന്നും മേലെ എടക്കാട്ടിൽ അബ്ദുൽ മനാഫ് (37) , കൊടക്കാട്ട് സക്കീർ ഹുസൈൻ,(30), ഉള്ളിശ്ശേരി തൊടി നെഹ്ഫു(38), 1.25 ഗ്രാം എം.ഡി.എം.എ യുമായി ചെലവൂർ കശ്മീർ കുന്നിൽ നിന്നും പറമ്പിൽ ബസാർ കൃഷ്ണാലയത്തിൽ വൈഷ്ണവ് (23) എന്നിവരാണ് പിടിയിലായത്.
ഫറോക്ക്, ചെലവൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്.