കോഴിക്കോട് ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര കഴിച്ച് ഭക്ഷ്യവിഷബാധ; നാലുപേര്‍ ചികിത്സയില്‍
Updated: Apr 17, 2026, 09:49 IST
നാലുപേരും ഐസിയുവില്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കോഴിക്കോട്: ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര കഴിച്ച നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68) ശ്രീജ (43) സുധീർ (42) ആർദ്ര (20) എന്നിവരെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാലുപേരും ഐസിയുവില്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടു ദിവസത്തിലധികമായി ഫ്രിഡിജില്‍ സൂക്ഷിച്ചിരുന്ന ചീരയാണ് ഇവർ പാചകം ചെയ്ത് കഴിച്ചത്. അതിന്റെ അലർജിയാകാം രോഗകാരണമെന്നാണ് നിഗമനം.
.jpg)

