കോഴിക്കോട് ജാമ്യരേഖ തിരുത്തി കാൽക്കോടി വായ്പ തട്ടിപ്പ്; പോലീസ് സഹകരണ സംഘത്തിൽ 11 ഡയറക്ടർമാർ ഉൾപ്പെടെ 13 പേർക്കെതിരെ കേസ്

police8

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സൊസൈറ്റിയിൽ വായ്പയ്ക്കു ജാമ്യംനിന്ന പോലീസുകാരന്റെ രേഖകൾ തിരുത്തി കാൽക്കോടി രൂപ വായ്‌പയെടുത്ത് വഞ്ചിച്ചെന്ന പരാതിയിൽ നടപടി. മൂന്നുവർഷം മുമ്പുണ്ടായ സംഭവത്തിൽ മുമ്പത്തെ സിറ്റി പോലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയിൽ അഡീഷണൽ എസ്‌.പി. അന്വേഷണം നടത്തിയിരുന്നു.

തുടർന്നു കേസെടുത്ത് അന്വേഷണം നടത്താൻ നിർദേശം നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഇതോടെയാണു പരാതിക്കാരൻ കഴിഞ്ഞ ദിവസം വീണ്ടും പരാതി നൽകിയത്. ഇതിലാണ് കേസെടുത്തത്.

എസ്.ഐ, എ.എസ്.ഐ. റാങ്കിലുള്ള ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സൊസൈറ്റിയുെട ഡയറക്ടർ ബോർഡ് അംഗങ്ങളായ 11 ഡയറക്ടർമാർ, സഹകരണ വകുപ്പ് ഇൻസ്പെക്ടർ, സൊസൈറ്റി ഓഫീസ് അറ്റൻഡന്റ് എന്നിവർക്കെതിരേയാണ് കേസ്. കസബ ഇൻസ്പെക്ടർ പി.ജെ. ജിമ്മിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

പരാതിക്കാരനായ പോലീസ് കമ്മിഷണർ ഓഫീസിലെ അറ്റൻഡർ എം.കെ. രജീഷിനോട് വ്യാഴാഴ്ച കസബ സ്റ്റേഷനിലെത്തി വിശദമൊഴി രേഖപ്പെടുത്തും.

വായ്പയെടുത്ത പോലീസുകാരനെതിരേയും പരാതിയുണ്ട്. 2023ൽ, സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിൽനിന്നു സഹപ്രവർത്തകനായ പി. ബിപിന്‌ രണ്ട ലക്ഷം രൂപ ബാങ്ക് വായ്പ എടുക്കുന്നതിനാണ് പരാതിക്കാരനായ എം.കെ. രജീഷും മറ്റൊരു പോലീസുകാരനും ജാമ്യക്കാരായി ഒപ്പിട്ടു നൽകിയത്.

എന്നാൽ, ഭരണസമിതി അംഗങ്ങൾ രേഖയിൽ കൃത്രിമം നടത്തി വ്യാജ രേഖകൾ തയ്യാറാക്കി 2023 ജൂൺ 23-ന് ചേർന്ന സൊസൈറ്റി ഡയറക്ടർ അനുവദിച്ചെന്നാണ് പരാതി. ബോർഡ് യോഗത്തിൽ അപേക്ഷകന് 25 ലക്ഷം രൂപ വായ്പത്തിരിച്ചടവു മുടങ്ങിയതോടെ പരാതിക്കാരനിൽനിന്നും കൂട്ടു ജാമ്യക്കാരിൽ നിന്നും സൊസൈറ്റി വായ്പ‌ാ കുടിശ്ശിക അടക്കം 33 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ നടപടിയെടുത്തതായി പരാതിയിൽ പറയുന്നു.

Tags