കോഴിക്കോട് പത്താം ക്ലാസുകാരന്റെ ബാഗില്‍ നാടന്‍ ചാരായം; സഹപാഠി നല്‍കിയതെന്ന് വിദ്യാര്‍ത്ഥി

police8

സ്‌കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചത്. 

താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ വാട്ടര്‍ ബോട്ടിലില്‍ നാടന്‍ ചാരായം. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്. സ്‌കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചത്. 

വാട്ടര്‍ ബോട്ടിലില്‍ നാടന്‍ ചാരായം കണ്ടെത്തിയതോടെ കുട്ടിയെ അധ്യാപകര്‍ ചോദ്യം ചെയ്തു. സഹപാഠിയായ വിദ്യാര്‍ത്ഥി എത്തിച്ചു നല്‍കിയതാണ് എന്നാണ് വിദ്യാര്‍ത്ഥി അധ്യാപരെ അറിയിച്ചത്. മറ്റ് കുട്ടികള്‍ക്കും ഇത്തരത്തില്‍ ചാരായം എത്തിച്ച് നല്‍കിയിട്ടുണ്ടെന്നും അധ്യാപകര്‍ക്ക് വിവരം ലഭിച്ചു. പിന്നീട് അധ്യാപകര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

Tags