കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍
Fri, 17 Mar 2023

‘നിങ്ങള്‍ക്ക് വേണ്ടെങ്കിലും ജനങ്ങള്‍ ഒറ്റക്കെട്ടായി പറയുന്നു ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ’കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍.കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
കെപിസിസി നേതൃത്വത്തിനെതിരെ പൊതുവേദിയില്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കെ. മുരളീധരനും എം.കെ രാഘവന്‍ എംപിക്കും കെപിസിസി നേതൃത്വം നോട്ടീസ് നല്‍കിയിരുന്നു.