കോഴിക്കോട് ആറ് വരിപ്പാതയില്‍ രാത്രി യുവതിയെ ഇറക്കി വിട്ട് ബസ് ജീവനക്കാര്‍;പൊലീസിൽ പരാതി നൽകി

Kannur City Police takes major action against drunk drivers: 111 cases registered in special drive

കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന 'കൃതിക' ബസ് ജീവനക്കാര്‍ക്കെതിരെയാണ് ഇത്തവണയും പരാതി ഉയര്‍ന്നിരിക്കുന്നത്.

കോഴിക്കോട്:  ബസ് ജീവനക്കാര്‍ രാത്രിയില്‍ യുവതിയെ  ആറുവരിപ്പാതയില്‍ ഇറക്കിവിട്ടതായി പരാതി. ജോലി കഴിഞ്ഞ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്.കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന 'കൃതിക' ബസ് ജീവനക്കാര്‍ക്കെതിരെയാണ് ഇത്തവണയും പരാതി ഉയര്‍ന്നിരിക്കുന്നത്.

സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിശ്ചിത സ്റ്റോപ്പ് എത്തിയപ്പോള്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ജീവനക്കാര്‍ തയാറായില്ല.തുടര്‍ന്ന് കിലോമീറ്ററുകള്‍ കഴിഞ്ഞ ശേഷമാണ് യുവതിയെ ആറുവരിപ്പാതയ്ക്ക് നടുവില്‍ ഇറക്കിവിട്ടതതെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ ബസുകള്‍ സര്‍വീസ് റോഡിലൂടെ സഞ്ചരിക്കണമെന്നും ആറുവരിപ്പാതയുടെ നടുവില്‍ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. 

Tags