കോഴിക്കോട് ബസില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർ അറസ്റ്റില്‍
Updated: May 12, 2026, 10:08 IST
ഞായറാഴ്ച ട്യൂഷൻ കഴിഞ്ഞ് വരുന്ന സമയങ്ങളില്‍ നിരന്തരം ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന 17കാരന്റെ പരാതിയിലാണ് നടപടി. പെരുമണ്ണ സിറ്റി റൂട്ടില്‍ ഓടുന്ന കിസ്മത്ത് ബസിലെ കണ്ടക്ടറാണ്.
കോഴിക്കോട്: കോഴിക്കോട് ബസില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർ അറസ്റ്റില്‍.കിണാശേരി മനാത്ത് ഹൗസില്‍ ഇബ്രാഹിം കരീം (54) ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച ട്യൂഷൻ കഴിഞ്ഞ് വരുന്ന സമയങ്ങളില്‍ നിരന്തരം ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന 17കാരന്റെ പരാതിയിലാണ് നടപടി. പെരുമണ്ണ സിറ്റി റൂട്ടില്‍ ഓടുന്ന കിസ്മത്ത് ബസിലെ കണ്ടക്ടറാണ്.
കഴിഞ്ഞ ഞായറാഴ്ച ബസ് യാത്രയ്ക്കിടെയാണ് സംഭവം. രാവിലെ 11.15ന് വയലിൻ ക്ലാസ് കഴിഞ്ഞ് മാങ്കാവില്‍നിന്ന് പെരുമണ്ണയിലെ വീട്ടിലേക്കുള്ള ബസ് യാത്രക്കിടെ ബസിലെ പിൻസീറ്റില്‍ ഇരുന്ന് യാത്രചെയ്ത 17കാരന്റെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
.jpg)

