കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും കെട്ടിടം തകർന്ന് അപകടം

d

സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് തകർന്നത്.കെട്ടിടത്തിന് മുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരിന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല.

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും കെട്ടിടം തകർന്ന് അപകടം. സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് തകർന്നത്.കെട്ടിടത്തിന് മുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരിന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല.

കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകർന്ന് വീണാണ് അപകടമുണ്ടായത്.കഴിഞ്ഞ ദിവസം വലിയങ്ങാടിയില്‍ മറ്റൊരു കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തില്‍ നാല് പേർ മരിച്ചിരുന്നു. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബാണ് തകർന്ന് വീണത്.

tRootC1469263">

കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കിണാശ്ശേരി സ്വദേശികളായ അഷ്റഫ്, ജബ്ബാർ, അത്തോളി സ്വദേശി ബഷീർ, തിരുവങ്ങൂർ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്.

Tags