കോഴിക്കോട് യുവതിയേയും ഭർത്താവിനെയും അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ


കോഴിക്കോട്: ഗൃഹനാഥയെയും ഭർത്താവിനെയും അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ 10 വർഷത്തിന് ശേഷം പിടികൂടി പൊലീസ്. കോഴിക്കോട് തലക്കുളത്തൂർ വാഴയിൽ വീട്ടിൽ രഞ്ജിത്ത്(45) ആണ് പിടിയിലായത്. എലത്തൂർ ഇൻസ്‌പെക്ടർ രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2015 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
tRootC1469263">കോഴിക്കോട് എലത്തൂരിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ വീട്ടമ്മയെയും ഭർത്താവിനെയും അടിച്ച് പരിക്കേൽപ്പിക്കുകയും വണ്ടിയുടെ ചാവി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ഭർത്താവിന്റെ സഹോദരിയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും ഇവരുടെ ഭർത്താവിനെ ആക്രമിക്കുയും ചെയ്തു. കേസിൽ റിമാന്റിലായ ഇയാൾ ജാമ്യത്തിലിറങ്ങുകയും പിന്നീട് വീട്ടിൽ വരാതെയും ഫോൺ ഉപയോഗിക്കാതെയും മുങ്ങിനടക്കുകയുമായിരുന്നു. സീനിയർ സിപിഒമാരായ പ്രശാന്ത്, അതുൽ, സിപിഒ ബൈജു എന്നിവരുൾപ്പെട്ട സംഘമാണ് രഞ്ജിത്തിനെ പിടികൂടിയത്.
