കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം: 19കാരൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ

amoebic encephalitis

കോഴിക്കോട്: അമീബിക്‌ മസ്തിഷ്കജ്വരത്തെ തുടർന്ന് ഒരാളെക്കൂടി കോോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക് സ്വദേശിയായ പത്തൊമ്പതുകാരനാണ് എംസിഎച്ചിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത് .

എറണാകുളത്തുവച്ചാണ് രോഗം ബാധിച്ചത്. കടുത്ത പനിയും തലവേദനയും വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. രോഗം നിയന്ത്രണവിധേയമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെയാൾക്കാണ് രോ​ഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടൂരിൽ ഒമ്പതുകാരന് രോ​ഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഉറവിടം കണ്ടെത്താൻ ശ്രമം നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Tags