കോഴിക്കോട് ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു, 3 പേർക്ക് പരിക്ക്
Oct 23, 2026, 14:35 IST
കോഴിക്കോട്: തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പുതുപ്പാടി സ്വദേശി സുബൈർ ആണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച (ഒക്ടോബർ 23) പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ കറന്റ് പോസ്റ്റിലേക്ക് ഇടിച്ചുകയറി.
ആംബുലൻസ് ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന നഴ്സിനും രോഗിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. സുബൈർ സഞ്ചരിച്ചിരുന്ന ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലാണ്. തിരുവമ്പാടി ലിസി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആനക്കാംപൊയിൽ സ്വദേശിയായ രോഗിയെ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.
.jpg)


