കോഴിക്കോട് സ്‌കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് അപകടം
Jun 20, 2026, 09:02 IST
കോഴിക്കോട്: മുക്കം-കുന്ദമംഗലം റോഡിലെ ടിപ്പർ ലോറികളുടെ അമിതവേഗവും മത്സരയോട്ടവും കാരണം വീണ്ടും അപകടം. വ്യാഴാഴ്ച വൈകിട്ട് ചാത്തമംഗലം കള്ളുഷാപ്പ് സ്റ്റോപ്പിന് സമീപം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയെ ടിപ്പർ ലോറി ഇടിച്ചു തെറിപ്പിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ കുന്ദമംഗലം സ്വദേശിനി സിന്ധുവിന് ഗുരുതര പരുക്കേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുക്കം-കുന്ദമംഗലം റോഡിൽ ടിപ്പർ ലോറികളുടെ നിയന്ത്രണമില്ലാത്ത ഓട്ടം മറ്റു വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നുവെന്ന പരാതികൾക്കിടെയാണ് വീണ്ടും അപകടമുണ്ടായത്. ടിപ്പർ ലോറികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കിയിട്ടുണ്ട്.
.jpg)

