കോഴിക്കോട് സ്വകാര്യബസുകളുടെ മത്സര ഓട്ടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യബസുകളുടെ മത്സര ഓട്ടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മറ്റൊരു സ്വകാര്യബസിനെ മറികടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. നാട്ടുകാർ ബസ് തടഞ്ഞതോടെ പൊലീസ് ഇടപെട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്.
tRootC1469263">വൈകീട്ട് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് വടകര മരുതോങ്കര സ്വദേശി അബ്ദുൽ ജവാദിനെ സ്വകാര്യ ബസ് ഇടിച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ ജവാദ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസ് മറ്റൊരു സ്വകാര്യബസുമായുള്ള മത്സയോട്ടത്തിനിടയിൽ എതിരെ വന്ന അബ്ദുൾ ജവാദിന്റ ബൈക്കിൽ ഇടിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ സ്വകാര്യ ബസ്സുകൾ തടയും. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ ആണ് തടയുക. തുടർച്ചയായ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ പ്രതിഷേധിച്ച് നാട്ടുകാർ ബസ് തടഞ്ഞുവച്ചു. സ്ഥലത്തെത്തിയ പൊലീസുമായും നാട്ടുകാർ വാക്കേറ്റമുണ്ടായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജണൽ സെൻററിലെ പിജി വിദ്യാർഥിയാണ് ജവാദ്. അപകടത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വോഷണം തുടങ്ങി.
.jpg)


