കോഴിക്കോട് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് അപകടം ; യുവാവിന് പരിക്ക്

accident-alappuzha
accident-alappuzha

കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രകരനായ യുവാവിന് ഗുരുതര പരിക്ക്. താമരശ്ശേരി-മുക്കം സംസ്ഥാന പാതയിൽ ഓമശ്ശേരിക്ക് സമീപം മുടൂരിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടമുണ്ടായത്. സംഭവത്തിൽ ഓമശ്ശേരി എടക്കോട് മുഹമ്മദ് ഷിബിലിനാണ് (26) ഗുരുതരമായി പരിക്കേറ്റത്.

tRootC1469263">

ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിൽ എതിർ ദിശയിൽ നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ ഇടിച്ച ശേഷം കാർ മറ്റൊരു ഇന്നോവ കാറിലും ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്ന നിലയിലാണ്. ഷിബിലിനെ ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags