കോഴിക്കോട് ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

d
ഞായറാഴ്ച രാവിലെ 7. 30 ഓടെയാണ് ഗുരുതര പരുക്കുകളോടെ പ്രജീഷിനെ കണ്ടെത്തിയത്

കോഴിക്കോട് : കോഴിക്കോട് കോട്ടൂളിയില്‍ ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടൂളി സ്വദേശി പ്രജീഷ് ആണ് മരിച്ചത്.ഗുരുതര പരുക്കുകളോടെ കണ്ടെത്തിയ പ്രജീഷിന്റെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു.

ഞായറാഴ്ച രാവിലെ 7. 30 ഓടെയാണ് ഗുരുതര പരുക്കുകളോടെ പ്രജീഷിനെ കണ്ടെത്തിയത്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ദുരൂഹത സംശയിച്ച്‌ കുടുംബം പരാതി നല്‍കിയിരുന്നു.

tRootC1469263">

Tags