കോഴിക്കോട് യുവാവിനെ സ്വന്തം വർക്ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
May 12, 2026, 16:38 IST
വെള്ളികളങ്ങരയിലെ 'ലക്ഷ്മി ടൂവീലർ വർക്ക് ഷോപ്പി'ലെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇന്നലെ വൈകുന്നേരം 5.45-ഓടെയാണ് സംഭവം.
കോഴിക്കോട് : വടകരയില്‍ യുവാവിനെ സ്വന്തം വർക്ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഓർക്കാട്ടേരി സ്വദേശി പുത്തൻപുരയില്‍ മോഹൻദാസിന്റെ മകൻ സുഭാഷ് (41) ആണ് മരിച്ചത്. വെള്ളികളങ്ങരയിലെ 'ലക്ഷ്മി ടൂവീലർ വർക്ക് ഷോപ്പി'ലെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇന്നലെ വൈകുന്നേരം 5.45-ഓടെയാണ് സംഭവം.
ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികള്‍ സ്വീകരിച്ചു വരികയാണ്.
.jpg)

