കോഴിക്കോട് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Minor girl raped; accused arrested by police

മുണ്ടുപാലത്തെ വീട്ടില്‍ യുവാവ് എങ്ങനെ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങല്ലൂര്‍ സ്വദേശി ഷരീഖ് ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് വീട്ടില്‍ നിന്ന് പോയ ശേഷം ഇയാള്‍ തിരികെ എത്തിയിരുന്നില്ല. മുണ്ടുപാലത്തെ വീട്ടില്‍ യുവാവ് എങ്ങനെ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രദേശത്ത് പൊലീസ് പരിശോധന നടത്തി. 

സഹോദരന്‍ എന്ന് പറഞ്ഞാണ് ഒരാള്‍ മരണ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. ഷരീഫിന്റെ സുഹൃത്തായ മുഹമ്മദ് അഷ്‌റഫ് എന്നയാളായിരുന്നു ഇത്. യുവാവിന്റെ മരണില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Tags