കോഴിക്കോട് അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ചെന്ന് പരാതി
Updated: Aug 18, 2026, 12:31 IST
മാതാവില്ലാത്ത കുട്ടിക്ക് നേരെയാണ് ക്രൂരമായ ശാരീരിക പീഡനം നടന്നതെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്.
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനായ കുട്ടിയെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി മർദിച്ചതായി പരാതി. കുട്ടിയുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നതാണ്. മാതാവില്ലാത്ത കുട്ടിക്ക് നേരെയാണ് ക്രൂരമായ ശാരീരിക പീഡനം നടന്നതെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്.
ചൈൽഡ് ലൈൻ പ്രവർത്തകരാണ് കുട്ടിക്കുനേരെയുണ്ടായ മർദനവിവരം കൊടുവള്ളി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. എന്നാൽ, സംഭവത്തിൽ വിവരമറിഞ്ഞ് പോലീസെത്തി കുട്ടിയുടെ മൊഴിയെടുത്തപ്പോൾ പരാതിയില്ലെന്ന് പറഞ്ഞതിനാലാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്യാത്തതെന്നാണ് കൊടുവള്ളി പോലീസ് നൽകുന്ന വിശദീകരണം.
.jpg)

