കോഴിക്കോട് കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Updated: Aug 22, 2026, 15:50 IST
സംഭവത്തെ തുടർന്ന് നാട്ടുകാരും കൂട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിദ്യാർത്ഥിയെ രക്ഷിക്കാനായില്ല
കോഴിക്കോട്: പെരുമണ്ണയില്‍ കുളത്തില്‍ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു.ഷഹല്‍ ഷാ (17) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം.സംഭവത്തെ തുടർന്ന് നാട്ടുകാരും കൂട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിദ്യാർത്ഥിയെ രക്ഷിക്കാനായില്ല
പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
.jpg)

